രമേശ് ചെന്നിത്തല മുംബൈയില്‍ അറസ്റ്റില്‍

 

രമേശ് ചെന്നിത്തല മുംബൈയില്‍ അറസ്റ്റില്‍
Mumbai
: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുംബൈയില്‍ അറസ്റ്റില്‍. ഇഡിക്കെതിരെ മുംബൈയില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെയും, രാഹുല്‍ ഗാന്ധിയെയും പ്രതിചേര്‍ത്ത സംഭവത്തില്‍ രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെയാണ് നടപടി. 

അറസ്റ്റിന് പിന്നാലെ ചെന്നിത്തലയെ ദാദര്‍ പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. ചെന്നിത്തലയെ കൂടാതെ മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡന്റിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും, രാജ്യസഭാ എംപി സോണിയ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ സോണിയ ഗാന്ധിയാണ് ഒന്നാം പ്രതിയും, രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമാണ്. ഇത് ആദ്യമായാണ് ഇരുവരെയും കേസില്‍ പ്രതിചേര്‍ക്കുന്നത്.

ഇരുവര്‍ക്കും പുറമെ കോണ്‍ഗ്രസ് നേതാക്കളായ സാം പിത്രോഡ, സുമന്‍ ദുബെ എന്നിവരും പട്ടികയിലുണ്ട്. അന്തിരിച്ച നേതാക്കളായ മോത്തിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്.

Post a Comment (0)
Previous Post Next Post