മഞ്ചേരി എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; ആറ് പേർ കസ്റ്റഡിയിൽ

 മലപ്പുറം ജില്ലയിലെ മഞ്ചേരി പ്രദേശത്ത് എൻഐഎ നടത്തിയ റെയ്ഡിൽ ആറ് എസ്ഡിപിഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. പുലർച്ചെ മൂന്നു മണിയോടെയാണ് എൻഐഎ സംഘം വിവിധ വീടുകളിൽ പരിശോധന തുടങ്ങിയത്.


മഞ്ചേരിയിലെ വിവിധ മേഖലകളിലായി അഞ്ച് വീടുകളിലാണ് റെയ്ഡ് നടന്നത്. ശിഹാബ്, സൈദലവി, ഖാലിദ്, ഇർഷാദ് എന്നിവരെ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ സംഘടനയുടെ പ്രധാന നേതാക്കളല്ല, സാധാരണ പ്രവർത്തകരാണ് എന്നും എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു.

റെയ്ഡിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഒരു പ്രത്യേക കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇവരെ ചോദ്യം ചെയ്യുന്നതായും കേസ് സംബന്ധമില്ലെന്ന് തെളിയിച്ചാൽ ഉടൻ വിട്ടയക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, കൊച്ചിയിലും എൻഐഎ പരിശോധന നടത്തി. തുടർന്നാണ് മഞ്ചേരി സ്വദേശി സലിം, അഖിൽ എന്നിവരെ അറസ്റ്റ് ചെയ്തത്. സലിം കറുകപ്പള്ളിയിലെ ഒരു സലൂണിൽ ജോലി ചെയ്യുകയായിരുന്നു. ഇവരെ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കസ്റ്റഡിയിലെടുത്തുവെന്നും സൂചനയുണ്ട്.

Post a Comment (0)
Previous Post Next Post