നാദാപുരം വളയത്ത് ഭർതൃഗൃഹത്തിൽ നിന്ന് ഇറങ്ങിപ്പോയ അമ്മയെയും (ആഷിദ) രണ്ട് കുട്ടികളെയും ഡൽഹിയിൽ നിന്ന് കണ്ടെത്തി. കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്താൻ കഴിഞ്ഞത്.
പൊലീസും ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. വടകര റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ യുവതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തിയിരുന്നു. മാർച്ച് 29-ന് വടകരയിൽ നിന്ന് യശ്വന്ത്പുർ എക്സ്പ്രസിൽ യാത്ര ചെയ്തതായി വ്യക്തമായി. തുടർന്ന് ബംഗളൂരുവിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും എടിഎം പണം പിൻവലിച്ച വിവരങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
ഭർത്താവും ബന്ധുക്കളും ഡൽഹിയിൽ തിരച്ചിൽ നടത്തിയിരുന്നു. അവസാനമായി, ഡൽഹിയിലെ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ സമീപത്തുള്ള എടിഎമ്മിൽ നിന്നുള്ള പണം പിൻവലിക്കൽ വഴി ഇവരുടെ സ്ഥാനം സ്ഥിരീകരിക്കുകയായിരുന്നു
.