ജൗഹർ പൂമംഗലം നരിക്കുനി പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു. കോൺഗ്രസ് തീരുമാനത്തെ തുടർന്നാണ് ജൗഹർ പൂമംഗലം രാജി വച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എന്ന നിലയിൽ പരിമിതമായ ഫണ്ടുകൾ ഉപയോഗിച്ചുകൊണ്ട് പരമാവധി വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞതായി ജൗഹർ പൂമംഗലം പറഞ്ഞു. നരിക്കുനിയിലെ പൊതുവേദികളായി കമ്മ്യൂണിറ്റിഹാളും ലൈബ്രറിയും നവീകരിച്ചു. നരിക്കുനിയുടെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്തെ നാലാമത്തെയും ജില്ലയിൽ രണ്ടാമത്തെയും മികച്ച പഞ്ചായത്ത് എന്ന നേട്ടം കൈവരിക്കാൻ ഈ ഭരണകാലയളവിൽ കഴിഞ്ഞു. എംപി, എംഎൽഎ ഫണ്ടുകളിൽ നിന്നായി വികസന പ്രവർത്തനങ്ങൾക്ക് നാലര കോടി രൂപ ലഭ്യമാക്കാൻ സാധിച്ചു. തരിശു വയലുകൾ കൃഷിയോഗ്യമാക്കിയത് കാർഷിക മേഖലയിൽ മുന്നേറ്റം സൃഷ്ട്‌ടിച്ചു. പാർട്ടി തീരുമാന പ്രകാരം അടുത്ത പ്രസിഡണ്ടായി ടി.കെ. സുനിൽകുമാർ ചുമതലയേൽക്കും.