Balussery, മൂന്നുവയസ്സുകാരി കുളത്തിൽ മുങ്ങിമരിച്ചു

 


Balussery: മൂന്നുവയസ്സുകാരി മീൻവളർത്തുന്ന കുളത്തിൽ വീണ് മുങ്ങിമരിച്ചു. ബാലുശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ ദമ്പതികളുടെ മകൾ റോജി ധാപ്പ (3) യാണ് മരിച്ചത്. കുട്ടി കളിക്കുന്നതിനിടെ വീടിനോട് ചേർന്നുള്ള മീൻ വളർത്തുന്ന കുളത്തിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. രാജൻ എന്ന വ്യക്തിയുടെ ഉടമസ്ഥയിലുള്ള തോട്ടവും വീടും പരിചരിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു കുടുംബം ഇവിടെ എത്തിയിരുന്നത്.. 

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഉടൻ തന്നെ കുട്ടിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Post a Comment (0)
Previous Post Next Post