കൊടുവള്ളി: മടവൂർ സി.എം മഖാം 35ാം ഉറൂസ് മുബാറക്കിന് ഔപചാരിക തുടക്കം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകി. സി.എം മഖാം കമ്മിറ്റി പ്രസിഡന്റ് എൻ.പി.എം തങ്ങൾ പതാക ഉയർത്തി.
ഉറൂസിന്റെ ആദ്യ ദിനത്തിൽ നിരവധി മത, സാമൂഹിക നേതാക്കൾ സംബന്ധിച്ചു. യു. ഷറഫുദ്ധീൻ, എം. അബ്ദുറഹിമാൻ, കെ.എം മുഹമ്മദ്, വി.സി റിയാസ്ഖാൻ, എ.പി നാസർ, ബുജൈർ ദാരിമി, യു.വി മുഹമ്മദ് മൗലവി, മില്ലത്ത് ബഷീർ, പി.യു മുഹമ്മദ് സാലിഹ് തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് ഓത്തിടൽ ചടങ്ങിന് സി.എം മഖാം ജുമാ മസ്ജിദ് ഇമാം ഹാഫിള് അബൂബക്കർ ഫൈസി നേതൃത്വം നൽകി. മൗലിദ് പാരായണത്തിന് ബാപ്പു തങ്ങൾ തീണ്ടക്കാട്, അസ്ലം ബാഖവി പാറന്നൂർ നേതൃത്വം നൽകി.
സി.എം അനുസ്മരണ സമ്മേളനം അബൂബക്കർ ദാരിമി ഒളവണ്ണ ഉദ്ഘാടനം ചെയ്തു. ടി.പി.സി മുഹമ്മദ് കോയ ഫൈസി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് ഫൈസി പൂനൂർ അനുസ്മരണ പ്രഭാഷണം നടത്തി.
ഇന്ന് വൈകുന്നേരം 7 മണിക്ക് മതപ്രഭാഷണ പരിപാടി കോഴിക്കോട് ഖാസി നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജലീൽ റഹ്മാനി വാണിയന്നൂർ പ്രഭാഷണം നടത്തും.