താമരശ്ശേരി – ഷഹബാസ് കൊലക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിലെ വിധി ഈ മാസം 8ലേക്ക് സെഷൻ കോടതി മാറ്റി. കേസ് ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിയിക്കുന്ന വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം ചാറ്റുകൾ കുടുംബം കോടതിയിൽ സമർപ്പിച്ചു.
കുടുംബത്തിന്റെ ആവശ്യം കുട്ടികളുടെ പ്രായം പരിഗണിക്കരുത് എന്നായിരുന്നു. പ്രതികൾ കെയർ ഹോമിൽ ഒരു മാസത്തിലധികം കിടന്നതും വയസ്സിനെ കണക്കിലെടുക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. അടുത്തവാദം ഏപ്രിൽ 8ന് നടക്കും.