താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് മൂന്ന് പേർക്ക് പരുക്കേറ്റു. കർണാടകയിൽ നിന്നുള്ള കാർ യാത്രക്കാരും, ബൈക്ക് യാത്രക്കാരനായ താമരശ്ശേരി വെളിമണ്ണ സ്വദേശിയും അപകടത്തിൽപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. കാറിന്റെ മുൻഭാഗം ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടാണ് വാഹനം മറിഞ്ഞത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവ സ്ഥലത്ത് ഹൈവേ പോലീസ്, യാത്രക്കാർ, ചുരം സംരക്ഷണ സമിതി പ്രവർത്തകർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. കുരുക്ക് കാരണം പ്രദേശത്ത് കുറച്ച് നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു.