താമരശ്ശേരി: അർദ്ധരാത്രിയോടെ താമരശ്ശേരി പൊലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്നും ആയുധവും കൈവശം വച്ചിരുന്ന മൂന്ന് യുവാക്കൾ പിടിയിലായി. ചമൽ വെണ്ടേക്കുംചാൽ പ്രദേശത്തെ ഒരു വാടക വീട്ടിൽ നിന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പിടിയിലായവർ:
പുതുപ്പാടി മലോറം പുനത്തിൽ മുഹമ്മദ് യാസിർ (27)
ചമൽ വെണ്ടേക്കുംചാൽ കാപ്പാട്ടുമ്മൽ അശ്വിൻ (23)
കൊക്കം പേരുമ്മൽ ഹരീഷ് (23)
കണ്ടെടുത്തവ:
നീളം കൂടിയ കൊടുവാൾ
1.5 ഗ്രാം കഞ്ചാവ്
മയക്കുമരുന്നു പാക്ക് ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് കവർ
ത്രാസ്
നാട്ടുകാരിൽ നിന്നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. പ്രതികൾ കഞ്ചാവ് വിപണനത്തിലേർപ്പെട്ടവരാണെന്ന സൂചന പൊലീസിനുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.