Kozhikode, മെഡിക്കല്‍ കോളേജില്‍ മൂന്നര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞു

 കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ മൂന്നര വയസ്സുള്ള പെൺകുഞ്ഞിനെ മാതാവ് ഉപേക്ഷിച്ചു. കുഞ്ഞിന് ഗുരുതര പരുക്കുകൾ ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.


കുടുംബത്തിന്റെ പശ്ചാത്തലം പരിശോധിച്ചപ്പോൾ മാതാവിന് മുമ്പ് തന്നെ കുട്ടിയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. കുട്ടിയുടെ പിതാവ്, മാനന്തവാടി സ്വദേശി, നേരത്തെ മരിച്ചിരുന്നു. കുട്ടിയുടെ മാതാവ് ആന്ധ്ര സ്വദേശിനിയാണ്, ഇവർ മാനന്തവാടി സ്വദേശിയുമായി വിവാഹിതയായിരുന്നു.

കുഞ്ഞിനെ ഉപേക്ഷിച്ചതിന് പിന്നാലെ, യുവതി രണ്ടാമത്തെ കുട്ടിയെ വിറ്റതായും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Post a Comment (0)
Previous Post Next Post