വേനലവധിയിൽ ക്ലാസ് വേണ്ട; കർശന നിർദേശവുമായി ബാലാവകാശ കമ്മീഷൻ


 തിരുവനന്തപുരം: മധ്യവേനൽ അവധിക്കാലത്ത് സ്കൂളുകളിൽ ക്ലാസുകൾ അനുവദനീയമല്ലെന്ന് ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾ ഉൾപ്പെടെ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്കായി അവധിക്കാല ക്ലാസുകൾ നടത്തരുത് എന്ന നിർദേശം കമ്മീഷൻ പുറപ്പെടുവിച്ചു.

നിയമലംഘനം നടത്തുന്ന സ്കൂളുകൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്ക് 7:30 AM - 10:30 AM വരെയുള്ള സമയത്ത് ക്ലാസുകൾക്ക് അനുമതി നൽകാനാകുമെന്ന് കോടതി ഉത്തരവ് വ്യക്തമാക്കുന്നു.

ട്യൂഷൻ സെൻററുകളിലും ഇതേ സമയംപരിധി ബാധകമാണെന്നും, ഇതിൽ നിന്ന് വ്യത്യാസപ്പെടുന്നുണ്ടോ എന്ന് അധികൃതർ പരിശോധിക്കുമെന്നും ബാലാവകാശ കമ്മീഷൻ മുന്നറിയിപ്പ് നൽകി.

(For more updates, visit ThamarasseryTime.com)

Post a Comment (0)
Previous Post Next Post