Thamarassery : വി. കുർബാനയുടെ ആരാധന സന്യാസിനി സമൂഹത്തിലെ താമരശേരി വിമല മാതാ പ്രൊവിൻസ് അംഗമായ സിസ്റ്റർ മേരി ജിൽസ്(87) (റിട്ട. അധ്യാപിക) നിര്യാതയായി. സംസ്കാര ശുശ്രുഷകൾ നാളെ (ശനി) രാവിലെ 10.30 ന് താമരശേരി വൃന്ദാവൻ എസ്റ്റേറ്റിലുള്ള മേരി മാതാ കോൺവെന്റിൽ ആരംഭിച്ച് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ താമരശേരി മേരി മാതാ കത്തീഡ്രൽ സെമിത്തേരിയിൽ സംസ്കരിക്കും. പാലാ രൂപത ഉരുളികുന്നം ഇടവക കിഴക്കേൽ പരേതരായ തോമസ് അന്ന ദമ്പതികളുടെ മകളാണ്. മാനന്തവാടി, പുൽപള്ളി, പയ്യമ്പള്ളി, തോമാപുരം, മരുതോം ങ്കര, പുല്ലൂരാംപാറ, കണിച്ചാർ, വിലങ്ങാട്, പാലാവയൽ, പടത്തു കടവ്, മഞ്ഞുവയൽ, പാറോപ്പടി, മേരിക്കുന്ന്, താമരശ്ശേരി, മഞ്ഞക്കടവ്, വിളക്കാംതോട്, പേരാമ്പ്ര, ദേവഗിരി, വെഴുപ്പൂർ എന്നീ ഭവനങ്ങളിൽ മദർ സുപ്പീരിയർ, ഫിനാൻസ് ഓഫീസർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. പടത്തുകടവ്, മാനന്ത വാടി, പയ്യംപള്ളി, മുള്ളൻകൊല്ലി, തോമാപുരം, കണിച്ചാർ, വിലങ്ങാട്, പാലാവയൽ, മഞ്ഞുവയൽ, മരു തോംങ്കര എന്നീ സ്കൂളുകളിൽ അധ്യാപികയായി സേവനം ചെയ്തിട്ടുണ്ട്. തോമസ് കെ. ടി തോമസ് പോൾ എന്നിവർ സഹോദരങ്ങളാണ്.