കോഴിക്കോട്:ദേശീയ പാത 66-ന്റെ വികസനത്തിന്റെ ഭാഗമായി മലാപ്പറമ്പ് ജംഗ്ഷനിൽ പ്രധാന ട്രാൻസ്‌മിഷൻ ലൈൻ റോഡിന്റെ വശങ്ങളിലേക്ക് മാറ്റുന്നതിനാൽ ഏപ്രിൽ 5, 6 തീയതികളിൽ കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജലശുദ്ധീകരണശാലയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവയ്ക്കുന്നു.
ഇതിന്റെ ഫലമായി കോഴിക്കോട് കോർപ്പറേഷൻ, ഫറോക്ക് നഗരസഭ, ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി, തുറയൂർ, അരിക്കുളം പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ജലവിതരണം പൂര്‍ണമായും മുടങ്ങും.
ഉയർന്ന പ്രദേശങ്ങളിലെ ജലവിതരണം പൂർവസ്ഥിതിയിലാക്കാൻ ഒരു ദിവസം അധിക സമയമെടുക്കുമെന്ന് ജല അതോറിറ്റിയുടെ പി.എച്ച് സർക്കിൾ സൂപ്രണ്ടിങ് എഞ്ചിനീയർ അറിയിച്ചു. ഉപഭോക്താക്കൾ ജലസംഭരണം നടത്തുന്നതടക്കം ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.