താമരശ്ശേരി:
"നാശമാണ് ലഹരി അടുക്കരുത് അടുപ്പിക്കരുത്" എന്ന പ്രമേയത്തിൽ ഐ.എസ്.എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 'യൂത്ത് വൈബ്' ലഹരി വിരുദ്ധ കാമ്പയിൻ ഏപ്രിൽ 25ന് വെള്ളിയാഴ്ച വൈകിട്ട് 4.30ന് താമരശ്ശേരിയിൽ നടക്കും.
ലഹരിയും അരാജകത്വ പ്രവണതകളും വ്യാപിച്ചു വരുന്ന കാലഘട്ടത്തിൽ കൗമാര-യൗവന തലങ്ങൾ ബോധവൽക്കരിക്കാനും സാമൂഹിക പ്രതിബദ്ധത നിറഞ്ഞ തലമുറയെ രൂപപ്പെടുത്താനുമാണ് കാമ്പയിന്റെ ലക്ഷ്യം.
ചെറിയ പെരുന്നാൾ സുദിനത്തിലാണ് statewide തലത്തിൽ കാമ്പയിന് തുടക്കമായത്. വിവിധ ശാഖകളിൽ നാട്ടുകൂട്ടം, സന്ദേശയാത്ര, എക്സിബിഷൻ, പോസ്റ്റർ പ്രദർശനം, പെൻഫ്ലുവൻസ്, വിചിന്തനം മീറ്റ്, കിക്കോഫ് തുടങ്ങിയ പരിപാടികൾ നടന്നു വരുന്നു.
എം.കെ. രാഘവൻ എം.പി 'യൂത്ത് വൈബ്' ഉദ്ഘാടനം ചെയ്യും. ഡോ: ഹുസൈൻ മടവൂർ, പി.ടി.എ റഹീം എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, സ്വാമി നരസിംഹാനന്ദ, ഫാദർ മാർ റെമിജിയോസ്, റിജിൽ മാക്കുറ്റി, അഡ്വ. പി. ഗവാസ്, ദീപു തിരുവമ്പാടി, വി.എം ഉമ്മർ മാസ്റ്റർ, എ. അരവിന്ദൻ, ശുക്കൂർ സ്വലാഹി, മുസ്തഫ തൻവീർ, ജലീൽ മാമാങ്കര തുടങ്ങിയവർ പ്രസംഗിക്കും.
വിജയകരമായ പരിപാടിക്ക് വേണ്ടി ഷാജി മണ്ണിൽകടവ് ചെയർമാനും, റഹ്മത്തുല്ല സ്വലാഹി കൺവീനറുമായ വിപുലമായ സ്വാഗതസംഘം പ്രവർത്തനമാരഭിച്ചിട്ടുണ്ട്.
English Summary:
Thamarassery:
As part of the statewide anti-drug campaign themed "Addiction is destruction – don't approach, don't invite", ISM State Committee is organizing Youth Vibe on April 25 at 4:30 PM in Thamarassery. The campaign focuses on creating awareness among teenagers and youth against the rising tide of substance abuse and lawlessness.
Launched during the Eid holidays, the campaign includes activities like local gatherings, awareness rallies, exhibitions, poster displays, Penfluence sessions, discussions, and kick-offs across ISM branches.
M.K. Raghavan MP will inaugurate the event. Guest speakers include Dr. Hussain Madavoor, PTA Rahim MLA, Najeeb Kanthapuram MLA, Swami Narasimhānanda, Fr. Mar Remigius, Rigil Makkutty, Adv. P. Gavas, Deepu Thiruvambady, VM Ummar Master, A. Aravindan, Shukoor Swalahi, Musthafa Thanveer, and Jaleel Mamangara.
A reception committee led by Chairman Shaji Mannilkadavu and Convener Rahmathulla Swalahi is actively coordinating the
arrangements.