കൂടത്തായിയിലെ ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് പ്രവർത്തിക്കുന്ന 'ഫ്രഷ് കട്ട്' കോഴി മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുള്ള മാലിന്യങ്ങൾ പുഴയിൽ ഒഴുക്കിയൊഴിക്കുന്നതിനെതിരെ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ ഹരിതഭവനം അംബാസഡർമാരായ വിദ്യാർത്ഥികൾ പ്രതിഷേധവുമായി മുന്നോട്ട്. ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഹരിതഭവനം പദ്ധതിയുടെ ഭാഗമായ വിദ്യാർത്ഥികൾ പ്ലാന്റിന് മുന്നിൽ എത്തി, മലിനീകരണ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു.
വിദ്യാർത്ഥികളുടെ പരാതിയിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂട പ്രതിനിധികൾ അറിയിച്ചു. കൂടാതെ, കൂടുതൽ മലിന്യ പ്ലാന്റുകൾ നിർമാണം ചെയ്ത് പ്രശ്നപരിഹാരം സാധ്യമാക്കണമെന്നും അധികൃതർ അഭിപ്രായപ്പെട്ടു
.