താമരശ്ശേരി: കാരാടി മഹല്ലു കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈദുല്ഫിത്റ് ദിനത്തിൽ അതിഥി തൊഴിലാളികൾക്കും ഇതര സമുദായ സഹോദരങ്ങൾക്കും സൗജന്യമായി പെരുന്നാളൂട്ട് വിതരണം ചെയ്തു. മഹല്ലിലെ വീടുകളിൽ നിന്ന് ശേഖരിച്ച ബിരിയാണി, മന്തി, ഫ്രൈഡ് റൈസ് തുടങ്ങിയ വിഭവങ്ങളാണ് വിതരണം ചെയ്തത്.
തുടർച്ചയായി മൂന്നാം വർഷമാണ് മഹല്ലിലെ യുവാക്കൾ ഈ ഉദാര ഹസ്തം മുന്നോട്ട് വെയ്ക്കുന്നത്. നിവാസികൾ സ്വന്തം വീടുകളിൽ തയ്യാറാക്കിയ ഭക്ഷണത്തിന്റെ ഒരു പങ്ക് മുൻകൂട്ടി നിശ്ചയിച്ച പാത്രങ്ങളിൽ സംഭാവനയാക്കിയതാണ് പരിപാടിയുടെ പ്രധാന പ്രത്യേകത.
ഭക്ഷണ വിതരണോദ്ഘാടനം മഹല്ലിലെ മുതിർന്ന കാരണവർ സി വി അബ്ദുറഹ്മാൻകുട്ടിഹാജി നിർവഹിച്ചു. കമ്മിറ്റിയംഗങ്ങളായ സാലി കാരാടി, സദക്കത്തുള്ള, ആസാദ് കാരാടി, സി എം മുഹമ്മദ്, സുഹൈൽ കാരാടി, ഹാരിസ് സികെ എന്നിവർ നേതൃത്വം ന
ൽകി.