നാദാപുരം -തലശ്ശേരി റോഡിന് സമീപം, പെരുന്നാൾ ആഘോഷത്തിനിടെ, കാറിനകത്ത് പടക്കം പൊട്ടിത്തെറിച്ച് യുവാവിൻ്റെ കൈപ്പത്തി തകർന്നു. മറ്റൊരു യുവാവിനും ഗുരുതര പരിക്ക്. അപകടത്തിൽ കാർ ഭാഗികമായി തകർന്നു.
നാദാപുരം ഇയ്യംങ്കോട് സ്വദേശികളായ ഷഹറാസ് അബ്ദുള്ളയും റിയാസുമാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
.