ബാലുശ്ശേരി കൂട്ടാലിട സ്വദേശി വടക്കേകൊഴക്കോട്ട് വിശ്വനാഥന്‍ (61) പേരാമ്പ്രയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെഎസ്ഇബി തൊട്ടില്‍പ്പാലം സെക്ഷനില്‍ നിന്ന് 2020-ൽ ഓവര്‍സിയറായി വിരമിച്ച വിശ്വനാഥൻ സുഹൃത്തിന്റെ റിട്ടയർമെന്റ് ചടങ്ങിൽ പങ്കെടുക്കാനായി വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു. രാത്രി വരെ വീട്ടിലെത്താത്തതിനാൽ ബന്ധുക്കൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ബന്ധുക്കളും നടത്തിയ അന്വേഷണത്തിൽ ലോഡ്ജിൽ നിന്നും മൃതദേഹം കണ്ടെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.