ശ്രദ്ധേയമായി പെരുമ്പള്ളി മഹല്ല് ലഹരി വിരുദ്ധ റാലി

 പുതുപ്പാടി: ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി പെരുമ്പള്ളി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി വലിയ ജനശ്രദ്ധ നേടി. നൂറുകണക്കിന് യുവാക്കളെ അണിനിരത്തിയ റാലി താമരശ്ശേരി പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ആർ.പി ബിജു ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് മുഹമ്മദ് സുഹൈൽ നിസാമി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


മഹല്ല് പ്രസിഡണ്ട് മല മുഹമ്മദ്, മേലേടത്ത് അബ്ദുറഹിമാൻ, വാർഡ് മെമ്പർ എം.കെ ജാസിൽ, ബഷീർ പൂക്കോട്, പി.കെ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി. മഹല്ല് സെക്രട്ടറി പി.എം ഉമർ മുസ്ലിയാർ നന്ദി രേഖപ്പെടുത്തി


.

Post a Comment (0)
Previous Post Next Post