ഒറ്റപ്പാലത്ത് എസ്ഐക്കും കസ്റ്റഡിയിലായ യുവാവിനും വെട്ടേറ്റു

 പാലക്കാട് ഒറ്റപ്പാലം മീറ്റ്നയിൽ പൊലീസ് ഗ്രേഡ് എസ്ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറും വെട്ടേറ്റ് പരിക്കേറ്റു. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ സംഘർഷ സ്ഥലത്ത് നിന്ന് അക്ബറിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ എതിർസംഘം ആക്രമിക്കുകയായിരുന്നു.


സംഘർഷത്തിൽ പരിക്കേറ്റ ഇരുവരെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്ബറും സുഹൃത്തുക്കളായ ചിലരുമായുണ്ടായ പ്രശ്നം കൈവിട്ട് വളർന്നതിനെ തുടർന്ന് പൊലീസ് ഇടപെട്ടതായിരുന്നു. ഈ ഇടയിൽ പൊലീസ് അക്ബറിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ എതിർ സംഘം പൊലീസ് സംഘത്തെയും ആക്രമിക്കുകയായിരുന്നു


Post a Comment (0)
Previous Post Next Post