കുന്ദമംഗലം: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറി വലിയ അപകടം. ഇന്ന് പുലർച്ചെ നാലുമണിയോടെ തൊടുപുഴയിൽ നിന്ന് വയനാട്ടിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസ് മൈജിയുടെ മറുവശത്തുള്ള ലഞ്ച് ഹൗസിന്റെ മുൻവശം തകർത്തുകയായിരുന്നു. സമീപത്തെ മറ്റൊരു കടക്കും കേടുപാടുകൾ സംഭവിച്ചു.
ഇടിയുടെ ആഘാതത്തിൽ സമീപത്തുള്ള ഹൈടെൻഷൻ ഇലക്ട്രിക് പോസ്റ്റ് തകർന്നു. അപകടസമയത്ത് കട തുറന്നിരുക്കാതിരുന്നതിനാൽ ആളപായം ഒഴിവായി. യാത്രക്കാർ വലിയ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇലക്ട്രിസിറ്റി വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംഭവസ്ഥലത്തെത്തി. അപകടകാരണം വ്യക്തമല്ലെങ്കിലും അമിതവേഗതയാണോയെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം മാത്രമാണ് അപകടത്തിൽപ്പെട്ട ലഞ്ച് ഹൗസ് പ്രവർത്തനം ആരംഭിച്ച
ത്.