താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് കോഴിക്കോട് കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുടെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടിയിരുന്നു. ഫെബ്രുവരി 28ന് വിദ്യാർത്ഥികൾ തമ്മിലുള്ള വാക്കേറ്റത്തിനിടെയുണ്ടായ ആക്രമണത്തിൽ ഷഹബാസ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരിക്കുകയായിരുന്നു. കേസിൽ ഇതിനകം ആറ് വിദ്യാർത്ഥികൾ പിടിയിലായിട്ടുണ്ട്.