സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

കുന്നമംഗലം: സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശികളായ വടക്കേ അരിപ്പാപ്പുറം സിയാൻ, മർവാൻ എന്നിവർക്കാണ് പരിക്കേറ്റത്.

കുന്നമംഗലം ചെറുകുകളത്തൂർ പാറമ്മലിയിൽ കഴിഞ്ഞ ദിവസം രാവിലെ സംഭവിച്ച അപകടം ഒരു ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സ്കൂട്ടർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് പോസ്റ്റ് മുറിഞ്ഞ് റോഡിലേക്ക് വീണു. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.

പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





Thanks for Reading 😊
Post a Comment (0)
Previous Post Next Post