സൗദി-ഒമാൻ അതിർത്തിയായ ബത്തയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് മൂന്ന് പേർ മരിച്ചു. കോഴിക്കോട്, കണ്ണൂർ സ്വദേശികളായ ഉംറക്ക് പുറപ്പെട്ട രണ്ട് കുടുംബങ്ങളാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു.
ഒമാനിൽ നിന്നും സുഹൃത്തുക്കൾ വ്യത്യസ്ത കാറുകളിൽ ഉംറക്ക് പുറപ്പെട്ടതായിരുന്നു. ബത്തക്കടുത്ത് വെച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്നത് കണ്ണൂർ മമ്പറം സ്വദേശി മിസ്അബിന്റെയും കോഴിക്കോട് പയ്യോളി സ്വദേശി ശിഹാബിന്റെയും കുടുംബങ്ങളായിരുന്നു.
അപകടത്തിൽ ശിഹാബിന്റെ ഭാര്യ സഹ്ല മുസ്ല്യാരകത്ത്, മകൾ ആലിയ, മിസ്അബിന്റെ മകൻ ദക്‌വാൻ എന്നിവരാണ് മരണപ്പെട്ടത്. മിസ്അബിന്റെ ഭാര്യ ഹഫീന ഗുരുതര പരിക്കുകളോടെ സൗദിയിലെ അൽ അഹ്‌സ ആശുപത്രിയിൽ ചികിത്സയിലാണ്. മിസ्अബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്ന് രാവിലെ 8.30ന് നടന്ന അപകടത്തിൽ കുട്ടികളുടെ മൃതദേഹങ്ങൾ ബത്തയിലെ ആശുപത്രിയിലേക്ക് മാറ്റി. നടപടികൾ ഐസിഎഫിന്റെ അൽ അഹ്സ സെൻട്രൽ കമ്മിറ്റി ശരീഫ് സഖാഫിയുടെയും അബൂ താഹിർ കുണ്ടൂരിന്റെയും നേതൃത്വത്തിൽ പുരോഗമിക്കു
ന്നു.