പൂനൂരിൽ ചെറിയപെരുന്നാൾ നമസ്കാരം സമാധാന സന്ദേശമായി; കെ എൻ എം നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ

 പൂനൂർ കെ എൻ എം യൂണിറ്റിന്റെ നേതൃത്വത്തിൽ മുബാറക് ഗ്രൗണ്ടിൽ നടന്ന ചെറിയപെരുന്നാൾ നമസ്കാരത്തിൽ സ്ത്രീകളടക്കം നൂറുക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. നമസ്കാരത്തിന് ശേഷം വിദ്യാർത്ഥികളും യുവാക്കളുമടക്കം മുഴുവൻപേരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.


ഈദ് ദിനത്തിൽ സാഹോദര്യവും സൗഹാർദ്ദവും രാജ്യത്ത് വീണ്ടെടുക്കാൻ ഓരോരുത്തരും ശ്രമിക്കണമെന്ന് നൗഷാദ് കരുവണ്ണൂർ ഈദ് സന്ദേശത്തിൽ പറഞ്ഞു. കൂടാതെ, മ്യാന്മാറിൽ ഉണ്ടായ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള അനുശോചനം അറിയിക്കുകയും പ്രാർത്ഥനകളിൽ അവരെ ഓർത്തുകൊണ്ടിരിക്കണമെന്നും അദ്ദേഹം അഭിമുഖത്തിൽ നിർദേശിച്ചു


.

Post a Comment (0)
Previous Post Next Post