താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസിൽ ആറു വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. നേരത്തെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യഹർജി തള്ളിയതിനെ തുടർന്ന് പ്രതികൾ ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.
ഷഹബാസിന്റെ പിതാവ് ഇക്ബാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയിൽ തടസവാദം ഉന്നയിച്ചു. പ്രതികൾ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നുമാണ് ഇക്ബാലിന്റെ വാദം. കേസ് വീണ്ടും പരിഗണിക്കുന്നത് വ്യാഴാഴ്ച നടക്കും
.