നാദാപുരത്ത് യുവതിയും രണ്ട് കുട്ടികളും കാണാതായി

 കോഴിക്കോട് നാദാപുരത്ത് ഭർതൃവീട്ടിൽ നിന്ന് യുവതിയും രണ്ട് കുട്ടികളും കാണാതായതായി പരാതി. കുറുങ്ങോട്ട് ഹൗസിൽ താമസിച്ചിരുന്ന ആഷിത (29) കുട്ടികളായ മെഹ്റ ഫാത്തിമ (10), ലുക്ക്‌മാൻ (5) എന്നിവർക്കൊപ്പമാണ് മാർച്ച് 29-ാം തീയതി വീട് വിട്ടത്.


വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് യശ്വന്ത്പുർ എക്സ്പ്രസിൽ യാത്ര ചെയ്ത ഇവർ, യശ്വന്ത്പൂരിൽ ഒരു എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചതായി കണ്ടെത്തി. അതിനു ശേഷം ഡൽഹിയിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്തെന്നാണുള്ള വിവരം.

കുടുംബവും അധികൃതരും ഇവരുടെ സ്ഥലത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ തേടുകയാ


ണ്.

Post a Comment (0)
Previous Post Next Post