താമരശ്ശേരി: ഇസ്ലാം മതത്തെയും പ്രവാചകനെയും അപകീർത്തിപ്പെടുത്തുന്നതും മതവിദ്വേഷം സൃഷ്ടിക്കുന്നതുമായ ശബ്ദ സന്ദേശം വാട്ട്സ്ആപ്പ് വഴി പ്രചരിപ്പിച്ചതിന് പുതുപ്പാടി കൈതപ്പൊയിൽ ആനോറമ്മൽ ചന്ദ്രഗിരി അജയൻ (44) എന്നയാളെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. 1.55 മിനുട്ട് ദൈർഘ്യമുള്ള ശബ്ദ സന്ദേശം പ്രാദേശിക വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് പ്രചരിച്ചത്.
കേസിനുവേണ്ടി പുതുപ്പാടി മയിലള്ളാംപാറ ഞാറ്റുംപറമ്പ് മജീദ് നൽകിയ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 196 (1) വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഈ വകുപ്പ് പ്രകാരം മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇന്നലെ രാത്രി പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
.