ഈദിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. രാത്രി 9 മണി മുതൽ നിയന്ത്രണം ബാധകമായിരിക്കുമെന്ന് വ്യക്തമാക്കിയ അധികൃതർ, വ്യൂ പോയിൻ്റുകളിൽ പാർക്കിംഗ് പൂർണമായും നിരോധിച്ചതായി അറിയിച്ചു.
അനാവശ്യമായി കൂട്ടം കൂടലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും നിയന്ത്രിക്കപ്പെടും. ഈദിന് ജനങ്ങൾ വലിയ തോതിൽ ചുരത്തിലേക്ക് എത്തുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൊലീസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചിട്ടുണ്ട്
.