ഓമശ്ശേരി അമ്പലക്കണ്ടി ടൗൺ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച റമദാൻ സംഗമത്തിൽ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ 650 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. താജുദ്ദീൻ മദ്രസയിൽ സജ്ജമാക്കിയ നെച്ചൂളി മുഹമ്മദ് ഹാജി നഗറിൽ നടന്ന സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.എം. ഉമർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഗംഗാധരൻ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ വിവിധ പ്രതിഭകൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. റിയാദ് കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് കെ.കെ.എം. സുഹൈൽ, ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. കെ. മുഹമ്മദ് അഷ്‌റഫ് വാഫി, മികച്ച മദ്രസ അധ്യാപകൻ ടി.പി. ജുബൈർ ഹുദവി എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
സമസ്ത പൊതു പരീക്ഷയിൽ മികച്ച വിജയം നേടിയ താജുദ്ദീൻ മദ്രസയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ടൗൺ മുസ്‌ലിം ലീഗ് ഭാരവാഹികൾ, പഞ്ചായത്ത് അംഗങ്ങൾ, യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.