എസ്ബിഐയുടെ യുപിഐ, യോനോ ആപ്പ് എന്നിവ ഉൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 4 മണിവരെ താൽക്കാലികമായി മുടങ്ങുമെന്ന് ബാങ്ക് അറിയിച്ചു. വാർഷിക കണക്കെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ഇടവേള. അതേസമയം, ഉപഭോക്താക്കൾക്ക് യുപിഐ ലൈറ്റ്, എടിഎം സേവനങ്ങൾ തുടരാനാകും.