കോഴിക്കോട്: അരീക്കോട് നിന്ന് പൂനൂരിലേക്ക് കൊണ്ടുപോകുകയായിരുന്ന 350 കിലോ പഴകിയ കോഴിയിറച്ചിയുമായി പിക്കപ്പ് വാൻ പിടികൂടി. കോഴിക്കോട് വെള്ളിപ്പറമ്പിൽ വാഹനം നിർത്തിയപ്പോൾ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ആരോഗ്യവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി, ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചു. സംഭവം ഇന്ന് ഉച്ചയോടെയായിരുന്നു. വാനോടൊപ്പം ഉണ്ടായിരുന്ന ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.