തിരുവനന്തപുരം: മയക്കുമരുന്ന് വിരുദ്ധ നീക്കത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടന്ന 'ഓപ്പറേഷന്‍ ഡി ഹണ്ട്' സ്പെഷ്യല്‍ ഡ്രൈവില്‍ 146 പേര്‍ പൊലീസ് പിടിയിലായി. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നതായി സംശയിക്കപ്പെട്ട 3191 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.
വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 140 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും എംഡിഎംഎ (2.35 ഗ്രാം), കഞ്ചാവ് (3.195 കിലോഗ്രാം), 91 കഞ്ചാവ് ബീഡിയകള്‍ എന്നിവയും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.
സംസ്ഥാനത്തുടനീളമുള്ള ഈ പരിശോധനകള്‍ ക്രമസമാധാന വിഭാഗം എഡിജിപിയുടെ മേല്‍നോട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്‍, എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്‍ എന്നിവയുടെ നേതൃത്വത്തില്‍ നടന്നു
.