Thiruvambady, ലോക കാൻസർ ദിനാചരണം - സ്ത്രീകൾക്ക് കാൻസർ സ്ക്രീനിംഗ് ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി.

 Thiruvambady : ലോക ക്യാൻസർ ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കുടുംബശ്രീ സിഡിഎസ്


തിരുവമ്പാടിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 'ജീവതാളം' പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീകളിലെ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.

 തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന സ്ക്രീനിംഗ് ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ അധ്യക്ഷനായി മെഡിക്കൽ ഓഫീസർ ഡോ.കെ വി പ്രിയ ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, സ്ഥിരം സമിതി അധ്യക്ഷരായ ലിസി മാളിയേക്കൽ, റംല ചോലക്കൽ, വാർഡ് അംഗങ്ങളായ ഷൗക്കത്തലി കൊല്ലളത്തിൽ, രാമചന്ദ്രൻ കരിമ്പിൽ, ലിസി സണ്ണി, ഷൈനി ബെന്നി, രാധാമണി ദാസൻ , ഷില്ലി എൻവി , അഞ്ജന സി , ദീപ്തി, മനീഷ യുകെ, അഞ്ജു, ലിസ്ന എന്നിവർ സംസാരിച്ചു. 

30 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകളും ക്യാൻസർ പരിശോധനയ്ക്ക് വിധേയരാവണമെന്ന് മെഡിക്കൽ ഓഫീസർ ഡോ.കെ വി പ്രിയ അറിയിച്ചു.

Post a Comment (0)
Previous Post Next Post