Riyadh, മലയാളി യുവാവ് താമസസ്ഥലത്ത് കുത്തേറ്റു മരിച്ച നിലയിൽ

 Riyadh: സഊദിയിലെ റിയാദിലെ ഷുമൈസിയില്‍ മലയാളിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി


. മോഷ്ടാക്കളുടെ ആക്രമണത്തിലാണ് മരണമെന്ന് കരുതുന്നു. എറണാകുളം മൂവാറ്റുപുഴ സ്വദേശി ശമീര്‍ അലിയാര്‍ (47) ആണ് മരിച്ചത്. ശമീര്‍ അലിയാരുടെ വാഹനവും ഫോണും ലാപ്‌ടോപ്പും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

ഞായറാഴ്ച വൈകീട്ട് മുതല്‍ ഇദ്ദേഹത്തെ കുറിച്ച് വിവരമില്ലായിരുന്നു. ഫോണില്‍ വിളിച്ചിട്ടും കിട്ടാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഇദ്ദേഹം താമസിച്ചിരുന്ന റൂമില്‍ പോയി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. റൂമില്‍ വെച്ച് മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചതായാണ് കരുതുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. 

മൊബൈല്‍ കടയും വ്യാപാരവുമുള്‍പ്പെട്ട മേഖലയിലായിരുന്നു ശമീറിന്റെ ജോലി. കെഎംസിസി എറണാകുളം എക്‌സിക്യൂട്ടീവ് അംഗമാണ്. മൃതദേഹം റിയാദ് ഷുമൈസി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നടക്കും. ഭാര്യ ഷുമൈസി ആശുപത്രിയില്‍ നഴ്‌സാണ്. മൂന്ന് മക്കളുണ്ട്.


Post a Comment (0)
Previous Post Next Post