Kozhikode, ബസ്സ് അപകടം ,നിരവധി പേർക്ക് പരിക്ക്

 Kozhikode: Kozhikode, ബേബി ഹോസ്പിറ്റലിന് സമീപം ബസ്സ് മറിഞ്ഞ് അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.


ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപമാണ് അപകടം നടന്നത്.

പാളയം ബസ് സ്റ്റാന്‍ഡില്‍നിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് തലകീഴായി മറിഞ്ഞത്. ബസ് അതിവേഗതയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ബസ് മറ്റൊരു വാഹനത്തില്‍ തട്ടി മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് ബസില്‍ യാത്രചെയ്ത ആളുകളില്‍നിന്ന് ലഭിക്കുന്ന വിവരം.

ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്

Post a Comment (0)
Previous Post Next Post