Kodaranji, ക്യാമറയും കൂടും സ്ഥാപിക്കണം: കർഷക സംഘം.

 Kodaranji :മഞ്ഞക്കടവ് പൂതംകുഴി പ്രദേശത്ത് കർഷകർക്ക് ഭീഷണിയായി വീണ്ടും പുലി


സാന്നിധ്യം ഉണ്ട് എന്ന വാർത്ത അധികാരികൾ ഗൗരവപൂർവ്വം കാണണമെന്ന് കർഷക സംഘം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ചയാണ് പെരുമ്പൂള കൂരിയോട് നിന്ന് കൂട് വച്ച് ഒരു പുലി യെ വനം വകുപ്പ് പിടികൂടിയത്.പട്രോളിംഗ് ശക്തമാക്കണമെന്നും ക്യാമറയും കൂടും സ്ഥാപിച്ച് കർഷക ജനതയുടെ ആശങ്കയകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.

മേഖല പ്രസിഡൻ്റ് ജിജി കട്ടക്കയം അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.എം.മോഹനൻ,പി.സി.മജീദ്,പി.ജെ.മത്തായി,ആൻ്റണി ഇലവനപ്പാറ എന്നിവർ സംസാരിച്ചു.

Post a Comment (0)
Previous Post Next Post