Kattangal : ഇബ്രാഹിം മുസ്‌ലിയാർ സ്മാരക റിലീഫ് അസോസിയേഷൻ സംഘടിപ്പിച്ച ഇബ്രാഹിം ഉസ്താദ് ശിഷ്യ മഹല്ല് സംഗമവും കിടപ്പ് രോഗികൾക്കുള്ള മെഡിക്കൽ ഉപകരണ വിതരണവും ഇഷ്ക് മജ്‌ലിസും വെള്ളലശ്ശേരി താന്നിക്കാപൊയിൽ മമ്മദ്‌ക്ക നഗറിൽ വെച്ച് നടന്നു.
പരിപാടി പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
വെള്ളലശ്ശേരി മഹല്ലിലെ മദ്റസയിലും പള്ളിയിലുമായി നീണ്ട നാൽപ്പത്തി ആറ് വർഷം സേവനം ചെയ്ത ഉസ്താദിൻ്റെ ശിഷ്യരും വെള്ളലശ്ശേരിയിലെ മറ്റ് ജാതിമതഭേദമന്യേ ഉള്ള ജനങ്ങളും പരിപാടിയിൽ ഒരുമിച്ചു .
.ശേഷം നടന്ന ഇബ്രാഹിം ഉസ്താദ് ഡോക്യുമെൻ്ററി പ്രദർശനം പാലപ്ര മുഹമ്മദ് മാസ്റ്റർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. കിടപ്പ് രോഗികൾക്കുള്ള മെഡിക്കൽ ഉപകരണ വിതരണം പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ പാലിയേറ്റീവ് പ്രവർത്തകൻ സുലൈമാന് നൽകിക്കൊണ്ട് നിർവഹിച്ചു.
രാവിലെ ഒൻപതിന് തുടങ്ങിയ പരിപാടിയിൽ പി. ആലി മാസ്റ്റർ പതാക ഉയർത്തി. ആദ്യ സെഷനിൽ
ഇംറ ജനറൽ സെക്രെട്ടറി അജ്‌നാസ് എംപി സ്വാഗതം പറഞ്ഞു.
സന്തോഷ് ചെറുവോട്ട് ക്ലാസിന് നേതൃത്വം നൽകി. മഹല്ല് ഖത്തീബ് അബൂബക്കർ യമാനി ആമുഖ പ്രഭാഷണം നിർവഹിച്ചു. മഹല്ല് പ്രസിഡൻ്റ് പിപി മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രെട്ടറി അബ്ദുറഹിമാൻ മാസ്റ്റർ, പിപി അബ്ദുറഹിമാൻ, സൈഫുദ്ദീൻ യമാനി, മലയിൽ അസീസ് ഹാജി, അമീൻ ശാഫിദ് തുടങ്ങിയവർ സംബന്ധിച്ചു. ഇംറ പ്രസിഡൻ്റ് മുഹമ്മദ് അഷ്റഫ് നന്ദി പറഞ്ഞു.
രണ്ടാം സെഷനിൽ ഇംറ വൈസ് പ്രസിഡൻ്റ് ഉമ്മർ വെള്ളലശ്ശേരി സ്വാഗതം പറഞ്ഞു. കണ്ണിയലത് അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ബന്ധങ്ങൾ സുദൃഢമാക്കാം എന്ന വിഷയത്തിൽ ഉസ്താദ് ഷൗക്കത്തലി വെള്ളമുണ്ട സംസാരിച്ചു.
മൻസൂർ ഫൈസി, ഹമീദ് മാസ്റ്റർ, സൈഫു കുന്നുമ്മൽ, എംപി മജീദ് മാസ്റ്റർ, അബൂബക്കർ സിദ്ദീഖ്, മോയിമോൻ മുസ്‌ലിയാർ എന്നിവർ സംബന്ധിച്ചു. ഇംറ ട്രഷറർ കാരോത്ത് അബ്ദുല്ല നന്ദി പറഞ്ഞു.
വൈകീട്ട് 3മണിക്ക് നടന്ന മദ്ഹുറസൂൽ ഇഷ്ഖ് മജ്‌ലിസിന് നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച സുഹൈൽ ഫൈസി കൂരാട്, അബൂതാഹിർ ചീക്കോട് എന്നിവർ നേതൃത്വം നൽകി.