Kannur: എടിഎം കവര്‍ച്ചാശ്രമം നടത്തുന്നതിനിടെ പോലീസിനെ കണ്ട പ്രതി ഓടിരക്ഷപ്പെട്ടു
. തിങ്കളാഴ്ച രാത്രി 12.30 -ഓടെയാണ് സംഭവം. ഇരിക്കൂറിലെ നഗരമധ്യത്തിലുള്ള കാനറാ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്
മുഖംമറച്ചുകൊണ്ടെത്തിയ മോഷ്ടാവ് എടിഎം തുറന്ന് കവര്‍ച്ചനടത്താനാണ് ശ്രമിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഡല്‍ഹിയിലുള്ള കാനറാ ബാങ്കിന്റെ ഓഫീസില്‍നിന്ന് കാണുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് ഉടന്‍തന്നെ പോലീസ് സംഭവസ്ഥലത്തേക്കെത്തി. പോലീസിനെ കണ്ട മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു.
മോഷ്ടാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇരിക്കൂറിലും പരിസര പ്രദേശങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.